Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICC Rankings

ട്വ​ന്‍റി-20 റാ​ങ്കിം​ഗ്: ഇ​ഷാ​ൻ കി​ഷ​ൻ കു​തി​ച്ചു​ക​യ​റി; സ​ഞ്ജു​വി​നും നേ​ട്ടം

ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​പ്പി​ന് പി​ന്നാ​ലെ ഐ​സി​സി പു​റ​ത്തി​റ​ക്കി​യ പു​തി​യ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് മു​ന്നേ​റ്റം. ദീ​ർ​ഘ​കാ​ല​ത്തി​ന് ശേ​ഷം അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ഇ​ഷാ​ൻ കി​ഷ​ൻ ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം റാ​ങ്കി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ​താ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ടം. ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. നാ​ല് റേ​റ്റിം​ഗ് പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള​ത്.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ 317 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ കി​ഷ​ൻ ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ​യും ലീ​ഗ് റൗ​ണ്ടി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ലോ​ക​ക​പ്പി​ൽ പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റ് പു​ര​സ്കാ​രം നേ​ടി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ 22-ാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ശി​വം ദു​ബെ 27-ാം റാ​ങ്കി​ലും ന്യൂ​സി​ല​ൻ​ഡ് ഓ​പ്പ​ണ​ർ ഫി​ൻ അ​ലീ​ൻ 20-ാം റാ​ങ്കി​ലു​മെ​ത്തി. ന്യൂ​സി​ല​ൻ​ഡ് ഓ​പ്പ​ണ​ർ ടിം ​സി​ഫേ​ർ​ട്ട് (ആ​റ്), ഇം​ഗ്ല​ണ്ട് ഓ​ൾ റൗ​ണ്ട​ർ ജേ​ക്ക​ബ് ബേ​ത​ൽ (16) എ​ന്നി​വ​രും റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്തി.

ബൗ​ള​ർ​മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​ൻ സ്പി​ന്ന​ർ വ​രു​ൺ ച​ക്ര​വ​ർ​ത്തി​യെ മ​റി​ക​ട​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ സ്പി​ന്ന​ർ റാ​ഷി​ദ് ഖാ​ൻ പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്ത് എ​ത്തി. ലോ​ക​ക​പ്പി​ൽ വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ൽ മു​ന്നി​നി​ര​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും വ​രു​ണ് റാ​ങ്കിം​ഗ് നി​ല​നി​ർ​ത്താ​നാ​യി​ല്ല.

ലോ​ക​ക​പ്പി​ൽ 13 വി​ക്ക​റ്റു​ക​ൾ പി​ഴു​ന്ന ഇം​ഗ്ലീ​ഷ് ലെ​ഗ് സ്പി​ന്ന​ർ ആ​ദി​ൽ റ​ഷീ​ദ് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഫൈ​ന​ലി​ലെ നാ​ല് വി​ക്ക​റ്റ് നേ​ട്ടം ഉ​ൾ​പ്പ​ടെ ലോ​ക​ക​പ്പി​ൽ 14 വി​ക്ക​റ്റു​ക​ൾ പി​ഴു​ത പേ​സ​ർ ജ​സ്പ്രീ​ത് ബും​റ പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ്.

ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ സിം​ബാ​ബ്‌​വെ​യു​ടെ സി​ക്ക​ന്ദ​ർ റാ​സ​യും ഇ​ന്ത്യ​ൻ താ​രം ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up